രാഹുല്‍ ഗാന്ധി തെളിവുകള്‍ പുറത്ത് വിടണമെന്ന് കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ കയ്യിലുള്ള തെളിവുകള്‍ പുറത്ത് വിടണമെന്ന് അരവിന്ദ് കെജ്രിവാള്‍.
പാര്‍ലമെന്റിന് പുറത്ത്  തെളിവുകള്‍ രാഹുല്‍ പുറത്ത് വിടാത്തതെന്താണെന്ന് കെജ്രിവാള്‍ ചോദിച്ചു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടത്തുന്നത് സൗഹൃദ മത്സരമാണെന്നും അദ്ദേഹം ആരോപിച്ചു.
നരേന്ദ്രമോദി വ്യക്തിപരമായി അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY