ഇന്ത്യയിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് മാത്രമായി പുതിയ ഫീച്ചർ എത്തുന്നു

new feature for Apple indian users

ഇന്ത്യൻ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ആപ്പിൾ എത്തിയിരിക്കുന്നു. ആപ്പിളിന്റെ പുതിയ അപ്‌ഡേറ്റായ ഐഒഎസ് 10.2 ൽ ഇന്ത്യക്കാർക്ക് വേണ്ടി പ്രത്യേക ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുകയാണ് .

പുതിയ എസ്ഓഎസ് ബട്ടനാണ് അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒഫീഷ്യൽ ചേഞ്ച്‌ലോഗിൽ ഇത് കാണാൻ സാധിക്കില്ലെങ്കിലും സെറ്റിങ്ങ്‌സിലെ ജെനറൽ മെനുവിൽ ഇത് കാണാൻ സാധിക്കും.

എസ്ഓഎസിൽ അമർത്തിയാൽ താനെ 112 എന്ന എമർജെൻസി നമ്പറിലേക്ക് കോൾ പോവും. പക്ഷേ 112 എന്ന നമ്പർ ഇന്ത്യയിൽ അടുത്ത വർഷം ജനുവരി മുതൽ മാത്രമേ നിലവിൽ വരികയുള്ളു. എന്നാൽ എസ്ഓഎസ് സെറ്റിങ്ങിൽ ഉപഭോക്താക്കൾക്ക് മാറ്റങ്ങൾ വരുത്തുവാൻ സാധിക്കും.

ഇത് കൂടാതെ 100 ൽ പരം ഇമോജികളും പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

new feature for Apple indian users

NO COMMENTS

LEAVE A REPLY