രാജ്യാന്തര ചലച്ചിത്ര മേള; പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

iffk

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സുവർണ്ണ ചകോരം ഈജിപ്ഷ്യൻ രാഷ്ട്രീയ ചിത്രം ക്ലാഷ് നേടിയപ്പോൾ നെറ്റ് പാക്ക് പുരസ്‌കാരം തുർക്കി ചിത്രം കോൾഡ് ഓഫ് കലണ്ടറിന് ലഭിച്ചു. സ്പാനിഷ് ചിത്രം വെയർ ഹൗസ്ഡിനാണ് ഫിപ്രസി പുരസ്‌കാരം. ക്ലയർ ഒബ്‌സ്‌ക്യൂർ ആണ് രജത ചകോരം സ്വന്തമാക്കിയത്.

മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം വിധു വിൻസെന്റിന്റെ മാൻഹോൾ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം കമ്മട്ടിപ്പാടത്തിന്. നവാഗത സംവിധായകർക്കുള്ള പുരസ്‌കാരം വിധു വിൻസറ്റ് നേടി. 21 വർഷത്തെ മേളയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മലയാളി സംവിധായികയുടെ ചിത്രം മത്സരത്തിനെത്തുന്നതും പുരസ്‌കാരം സ്വന്തമാക്കുന്നതും.

NO COMMENTS

LEAVE A REPLY