Advertisement

സൺഫ്‌ളവർ ഓയിലിന്റെ ദോഷവശങ്ങൾ

December 16, 2016
Google News 1 minute Read
side effects of sunflower oil

നാമെല്ലാവരും പാചകത്തിന് സൺഫ്‌ളവർ ഓയിൽ ഉപയോഗിക്കാറുണ്ട്. സാലഡുകൾ ഉണ്ടാക്കാനും, വറുക്കാനും നാം നിത്യവും സൺഫ്‌ളവർ ഓയിൽ ഉപയോഗിക്കും. വിറ്റമിൻ ഇ യും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള സൺഫ്‌ളവർ ഓയിൽ ആരോഗ്യത്തിന് നല്ലതാണെന്ന് തന്നെയാണ് നാം ധരിച്ചിരുന്നത്. എന്നാൽ നല്ല വശങ്ങൾക്കൊപ്പം ദോഷ വശങ്ങളും ഉണ്ട് സൺഫ്‌ളവർ ഓയിലിന്.

സാച്ചുറേറ്റഡ് ഫാറ്റ്

സൺഫ്‌ളവർ ഓയിലിൽ 14 ശതമാനം സാച്ചുറേറ്റഡ് ഫാറ്റുണ്ട്. സാച്ചുറേറ്റഡ് ഫാറ്റ് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കും.

ഒമേഗ-6

ഒമേഗ-3, ഒമേഗ-6 ഫാറ്റുകൾ എന്നിവ അടങ്ങിയ പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകൾ മറ്റ് സാച്ചുറേറ്റഡ് ഫാറ്റുകളെ അപേക്ഷിച്ച് ആരോഗ്യകരമാണെങ്കിലും, ഒമേഗ 6 ആർത്രൈറ്റിസ്, ആസ്ത്മ, ക്യാൻസർ, ഹൃദയ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.

കലോറി

ഒരു ഗ്രാം സൺഫഌർ ഓയിലിൽ 9 കലോറിയുണ്ട്, അതായത് ഒരു ടോബിൾ സ്പൂൺ ഓയിലിൽ 124 കലോറി. പെർഫക്ട് ഡയറ്റ് അനുസരിച്ച് ഒരു ദിവസം 35 ശതമാനം കലോറി മാത്രമേ പാടുകയുള്ളു.

ഇതിനൊക്കെ പുറമേ സൺഫഌർ ഓയിൽ ഇൻസുലിൻ അളവും, വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണവും കൂട്ടുന്നതായി പഠന റിപ്പോർട്ടുകൾ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here