അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാട്; പുനർവിചാരണയ്ക്ക് ഉത്തരവ്

agusta westland

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലി കോപ്റ്റർ ഇടപാട് കേസ് പുനർവിചാരണ ചെയ്യാൻ ഇറ്റാലിയൻ പരമോന്നത കോടതിഉത്തരവിട്ടു. അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെ മാതൃ സ്ഥാപനമായ ഫിൻമെക്കാനിക്കയുടെ മുൻ സി.ഇ.ഒ ഗൈസപ് ഓർസി, അഗസ്റ്റ വെസ്റ്റ്‌ലാൻഡ് മുൻ സി.ഇ.ഒ ബ്രൂണോ സ്‌പെക്‌നോലി എന്നിവർ സമർപ്പിച്ച ഹരജികളിലാണ് മിലാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിൽ കോപ്റ്റർ ഇടപാട് കേസിൽ ഗൈസപ് ഓർസിക്ക് നാലര വർഷവും ബ്രൂണോ സ്‌പെക്‌നോലിനിക്ക് നാല് വർഷവും തടവുശിക്ഷ കീഴ്‌കോടതി വിധിച്ചിരുന്നു. ഈ വിധിയും പരമോന്നത കോടതി റദ്ദാക്കിയിട്ടുണ്ട്.

കോപ്റ്റർ ഇടപാട് കേസിൽ ഇന്ത്യയിൽ അറസ്റ്റിലായ മുൻ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി, സഹോദരൻ സഞ്ജീവ് ത്യാഗി, അഭിഭാഷകനായ ഗൗതം മേത്ത എന്നിവരെ സി.ബി.ഐ ഇന്ന് കോടതിയിൽ ഹാജരാക്കും.

2005 ഡിസംബർ 31 മുതൽ 2007 വരെ ത്യാഗി വ്യോമസേനാ മേധാവി ആയിരിക്കെയാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വിവിഐപി കോപ്റ്ററുകൾ വാങ്ങാൻ തീരുമാനിക്കുന്നത്.

agusta westland

NO COMMENTS

LEAVE A REPLY