ശശികല മുഖ്യമന്ത്രിയാകണമെന്ന് പ്രമേയം

sasikala natarajan

അന്തരിച്ച തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ഉയരുന്നു. എഐഎഡിഎംകെയിലെ ഒരു വിഭാഗം നേതാക്കളാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം ശശികല ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ഉന്നയിച്ച് പാർട്ടി പ്രമേയം പാസാക്കിയിരിക്കുന്നത്.

ശശികല ജനറൽ സെക്രട്ടറി സ്ഥാനം ഉടൻ ഏറ്റെടുക്കണമെന്നും തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് മുഖ്യമന്ത്രിയാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. പാർട്ടിയിലെ പ്രമുഖ നേതാക്കളും 50ഓളം ജില്ലാ സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്. തമിഴ്‌നാട് റവന്യൂ മന്ത്രി ആർ ബി ഉദയകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പോയസ് ഗാർഡനിലെത്തി പ്രമേയം ശശികലയ്ക്ക് കൈമാറി

aiadmk party wing urges sasikala natarajan-to become tamilnadu cm

 

NO COMMENTS

LEAVE A REPLY