ഈ കുട്ടി ഹെൽമറ്റ് വയ്ക്കുന്നത് എന്തിന് ? അപ്രതീക്ഷിത ട്വിസ്റ്റുമായി ഒരു പരസ്യ ചിത്രം

Subscribe to watch more

ഫിലിപ്പീൻ കമ്മ്യൂണിക്കേഷൻ കമ്പനിയായ ഗ്ലോബിന്റെ ‘ക്രിയേറ്റ് കറേജ്’ എന്ന ക്യാംപെയിന്റെ ഭാഗമായി പുറത്തിറക്കിയതാണ് ഈ പരസ്യചിത്രം. റോഗ് വൺ: എ സ്റ്റാർ വാർസ് സ്‌റ്റോറി എന്ന അമേരിക്കൻ സ്‌പേസ് ഒപേറയുമായി ചേർന്ന് പുറത്തിറക്കിയ ഈ പരസ്യചിത്രത്തിലൂടെ പങ്കുവെക്കുന്നത് ശക്തമായ ഒരു സന്ദേശമാണ്.

സ്റ്റാർവാർസ് സിനിമയിലെ സ്‌റ്റോംട്രൂപ്പേഴ്‌സിന്റെ ഹെൽമറ്റ് വച്ച് നടക്കുന്ന പെൺകുട്ടിയാണ് ഈ പരസ്യചിത്രത്തിലെ കേന്ദ്രകഥാപാത്രം. എന്നാൽ ഈ പെൺകുട്ടി എന്തിനാണ് ഈ ഹെൽമറ്റ് ധരച്ചിരിക്കുന്നത് എന്ന സത്യം നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.

ക്രിയേറ്റ് കറേജ് എന്ന ഹാഷ്ടാഗോടെ പ്രചരിക്കുന്ന ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

create courage campaign

NO COMMENTS

LEAVE A REPLY