ജഗന്നാഥ വർമ്മയ്ക്ക് വിട

Subscribe to watch more

മൂന്ന് പതിറ്റാണ്ടായി മലയാള ചലച്ചിത്ര ലോകത്തെ നിറസാന്നിദ്ധ്യമായിരുന്ന ജഗന്നാഥ വർമ്മ ഇനി ഓർമ്മ.

1978 ൽ എ ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന ചിത്രത്തിലൂടെയാണ് ജഗന്നാഥ വർമ്മ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സുഖമോ ദേവി, കൃഷ്ണപരുന്ത്, ആറാം തമ്പുരാൻ, ന്യൂഡൽഹി, പത്രം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013 ൽ പുറത്തിറങ്ങിയ ഡോൾസ് വരെ 500 ലേറെ ചിത്രങ്ങളിലും നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.

കേരളാ പോലീസിൽ സൂപ്രണ്ട് ആയി ഔദ്യോഗിക ജീവിതമാരംഭിച്ച ജഗന്നാഥ വർമ്മ കഥകളിയിലും ചെണ്ടയിലും പ്രാവീണ്യം നേടിയിരുന്നു. പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പമെല്ലാം വേദി പങ്കിട്ടു.

കഥകളി ആചാര്യൻ പള്ളിപ്പുറം ഗോപാലൻ നായരായിരുന്നു കഥകളിയിൽ അദ്ദേഹത്തിന്റെ ഗുരു. 74ആം വയസ്സിലാണ് അദ്ദേഹം ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചത്. നടൻ മനു വർമ്മ മകനും സംവിധായകൻ വിജി തമ്പി മരുമകനുമാണ്.

 

jagannatha vama passed away

NO COMMENTS

LEAVE A REPLY