തുർക്കിയിൽ അമേരിക്കൻ എംബസിയ്ക്ക് നേരെയും വെടിവെപ്പ്

us embassy

തുർക്കിയിലെ റഷ്യൻ അംബാസിഡർ അജ്ഞാതന്റെ വെടിയേറ്റ് മരിച്ച് മണിക്കൂറുകൾക്കകം അമേരിക്കൻ എംബസിയ്ക്ക് നേരെയും വെടിവെപ്പ്.

തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ അമേരിക്കൻ എംബസിയ്ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതിനെ തുടർന്ന് എംബസി അടച്ചിട്ടു.

എംബസിയുടെ പ്രധാന കവാടത്തിലെത്തുകയും പ്രകോപനമില്ലാതെ വെടിവെക്കുകയുമായിരുന്നെന്ന് എംബസി പുറ്തതുവിട്ട പ്രസ്ഥാവനയിൽ പറയുന്നു. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അക്രമം നടത്തിയ ആളെ പിടികൂടിയെന്നും എംബസി അറിയിച്ചു.

അതേ സമയം അക്രമി അലപ്പോ എന്ന് വിളിച്ച് പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്ന്നു. അലപ്പോയിലെ മാനുഷിക ദുരന്തത്തിന്റെ ബാക്കിയാണ് ഇതെന്നാണ് കരുതുന്നത്.

US-Embassy-security-incident-attack-Ankara-Russian-ambassador-shooting

NO COMMENTS

LEAVE A REPLY