ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥ; നേട്ടം ബ്രിട്ടനെ മറികടന്ന്

worlds sixth largest economy

ബ്രിട്ടനെ പിന്തള്ളി ഇന്ത്യയുടെ വിജയകുതിപ്പ്. ലോകത്തെ ആറാമത്തെ വലിയ സാമ്പദ് വ്യവസ്ഥ ഇനി ഇന്ത്യയുടേത്. ഫോറിൻ പോളിസി വെബ്‌സൈറ്റ് പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ ആറാമത്തെ വെബ്‌സൈറ്റായതായി വാർത്ത പുറത്തുവന്നിരിക്കുന്നത്.

ബ്രിക്‌സിറ്റ് തീരുമാനത്തിന് ശേഷം ബ്രിട്ടനുണ്ടായ തകർച്ചയും കഴിഞ്ഞ 25 വർഷത്തെ ഇന്ത്യയുടെ വളർച്ചയുമാണ് ഈ നേട്ടത്തിന് കാരണം.

സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ
ഉയർന്നു നിൽക്കുന്ന 
ആദ്യ അഞ്ച് രാജ്യങ്ങൾ

  • യു എസ്
  • ചൈന
  • ജപ്പാൻ
  • ജർമനി
  • ഫ്രാൻസ്

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം കഴിഞ്ഞ ജനുവരിയിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ചൈനയെ മറികടന്നാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

india overtakes britain as the worlds sixth largest economy

NO COMMENTS

LEAVE A REPLY