രാജ്യത്തെ വിമാനത്താവളങ്ങളിൽ വൻ കള്ളപ്പണ വേട്ട

black money

നോട്ടു നിരോധിച്ചതിനെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങളിൽനിന്ന് വൻ തോതിൽ കള്ളപ്പണം പിടിച്ചെടുത്തു. ചെന്നൈ, മുംബൈ വിമാനത്താവളങ്ങളിൽ നിന്നാണ് കള്ളപ്പണം പിടിച്ചെടുത്തത്.

വ്യാഴാഴ്ച രാവിലെ ചെന്നൈ എയർപോർട്ടിൽ നിന്ന് ഹവാല ഇടപാടുകാരെന്ന് സംശയിക്കുന്ന സംഘത്തിൽ നിന്ന് 1.34 കോടിയുടെ നോട്ടുകൾ ് റവന്യു ഇൻറലിജൻസ് പിടിച്ചെടുത്തു. പുതിയ രണ്ടായിരം രൂപ നോട്ടുകളും യു.എസ് ഡോളറുകളുമാണ് പിടിച്ചെടുത്തത്.

തുടരുന്ന് നടന്ന പരിശോധനയിൽ ചെന്നൈ, മുംബൈ വിമാനത്താവളങ്ങളിൽ നിന്ന് വൻതുകയുടെ കള്ളപ്പണം പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റു ചെയ്തു. മധ്യപ്രദേശിൽനിന്നും കർണാടകയിൽനിന്നും കള്ള നോട്ടുമായി രണ്ട് പേരെ വീതം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY