തമിഴ്നാട് ചീഫ് സെക്രട്ടറിയെ മാറ്റി

തമിഴ്നാട് ചീഫ് സെക്രട്ടറി പി.രാമമോഹന റാവുവിനെ തത്സ്ഥാനത്ത് നിന്ന് നീക്കി. ഗിരിജ വൈദ്യനാഥനാണ് പുതിയ ചീഫ് സെക്രട്ടറി ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും വീട്ടില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ 48ലക്ഷം രൂപയും ഏഴുകിലോ സ്വര്‍ണ്ണവും കണ്ടെത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് ഇന്നാണ് പൂര്‍ത്തിയായത്. റാവുവിന്റെ ചെന്നൈ അണ്ണാനഗറിലുള്ള വീട്, സെക്രട്ടറിയേറ്റിലെ ഓഫീസ്, മകന്‍ വിവേക് വിഷ്ണുവിന്റെ ഓഫീസ്, വീട് എന്നിവിടങ്ങളിലും കുടുംബാംഗങ്ങളുടെ വീട്ടിലും ഓഫീസിലുമാണ് ആദായനികുതി വകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയത്.

NO COMMENTS

LEAVE A REPLY