ട്രംപ് ആക്രമണ വഴിയിൽ തന്നെ

donald trump
ആണവായുധ സംഭരണത്തെ പിന്തുണച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

അമേരിക്ക ആണവായുധ ശേഷി വർദ്ധിപ്പിക്കണമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ആണവായുധത്തെ കുറിച്ച് ലോകത്തിന് ബോധ്യമാകുന്നതുവരെ അത് തുടരണമെന്നാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്. ആണവ നിരായുധീകരണത്തെ പ്രോത്സാഹിപ്പിക്കുന്നവർക്ക് കനത്ത നിരാശ നൽകുന്നതാണ് ട്രംപിന്റെ ട്വീറ്റ്.

റഷ്യ ആണവായുധ ശേഷി കൂട്ടണമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് വഌഡിമിർ പുടിൻ സൈനിക മേധാവികളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ് എത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY