കന്നുകാലികളെ കടത്തുന്നുവെന്നാരോപിച്ച് സൈന്യം യുവാവിനെ വധിച്ചു

കന്നുകാലികളെ കടത്തുകയാണെന്ന്​ ആരോപിച്ച്​ അതിർത്തി രക്ഷാ സേന മുസ്​ലിം യുവാവിനെ വെടി​വെച്ച്​ കൊന്നു. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയിലാണ് സംഭവം.  ബംഗ്ലാദേശ്​ അതിർത്തി ഗ്രാമത്തിലെ അരാബർ റഹ്​മാൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

പെട്രോളിങ്ങി​നിടെ അനധികൃതമായി കന്നുകാലികളെ കടത്തിയ ആൾക്കു​നേരെ വെടിയതിര്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. യുവാവിന്റെ വീട്ടുകാര്‍ പരാതി നല്‍കി.

NO COMMENTS

LEAVE A REPLY