നഗരത്തിലെത്തുന്നവര്‍ക്ക് മൂത്രപ്പുരകള്‍ കണ്ടെത്താന്‍ ഒരു ആപ്പ്

ടോയിലറ്റ് ലൊക്കേറ്റര്‍ എന്ന ആപ്പ്. ഡല്‍ഹിയിലെ കേന്ദ്ര നഗരവികസന മന്ത്രാലയവും ഗൂഗിളും ചേര്‍ന്നാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. നഗരത്തില്‍ എത്തുന്നവര്‍ക്ക് മൂത്രപ്പുരകള്‍ എവിടെയാണെന്ന് ഈ ആപ്പ് പറഞ്ഞ് തരും. ഡല്‍ഹിയലും, മധ്യപ്രദേശിലെ ഭോപാല്‍ ഇന്ദോര്‍ എന്നിവിടങ്ങിലെത്തുന്നവര്‍ക്കാണ് ഇപ്പോള്‍ മൊബൈല്‍ വഴി മൂത്രപ്പുരകള്‍ കണ്ടെത്താനാവും.  സര്‍ക്കാര്‍ നിയന്ത്രണത്തിലില്ലാത്ത മാളുകളിലും ആശുപത്രികളിലും മെട്രോ സ്റ്റേഷനുകളിലും ഉള്ള ശൗചാലയങ്ങള്‍ എവിടെന്ന് ഈ ആപ്പ് വഴി അറിയാന്‍ പറ്റും.

NO COMMENTS

LEAVE A REPLY