ഗോവയിൽ വിമാനം റൺവെയിൽനിന്ന് തെന്നിനീങ്ങി

ഗോവയിൽനിന്ന് മുംബെയിലേക്ക് പുറപ്പെട്ട വിമാനം റൺവെയിൽനിന്ന് തെന്നിനീങ്ങി. ജെറ്റ് എയർവേസിന്റെ 9 ഡബ്ല്യു 2374 വിമാനമാണ് ഗോവയിലെ ദംബേലി വിമാനത്താവളത്തിൽനിന്ന് തെന്നി നീങ്ങിയത്. ഏഴ് ജീവനക്കാരുൾപ്പെടെ 161 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

Jet Airways flight skids off runway at Dabolim airport in Goaരക്ഷാ പ്രവർത്തനത്തിനിടെ 15 യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. എന്നാൽ എല്ലാ യാത്രക്കാരും സുരക്ഷിതാരാണെന്ന് എയർവേസ് അധികൃതർ അറിയിച്ചു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. അപകട കാരണം ഇതുവരെയും വ്യക്തമല്ല.

Jet Airways flight skids off runway at Dabolim airport in Goa

NO COMMENTS

LEAVE A REPLY