ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു

stabbed to death

ഷാർജയിൽ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു. മലപ്പുറം തിരൂർ കൽപ്പകഞ്ചേരി പാറമ്മൽ അങ്ങാടി സ്വദേശി കുടലിൽ അലി (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അലി കുത്തേറ്റ് മരിച്ചത്.

മൈസലൂൺ പ്രദേശത്ത് ശൈഖ് സായിദ് റോഡിൽ പ്രവർത്തിക്കുന്ന മജെസ്റ്റിക് സൂപ്പർ മാർക്കറ്റിലാണ് അപകടം നടന്നത്. സൂപ്പർമാർക്കറ്റിൽ നിന്ന് നിലവിളി കേട്ട് തൊട്ടടുത്ത ഇറച്ചിക്കടയിലെ ജീവനക്കാരൻ പുറത്തിറങ്ങി നോക്കിയപ്പോൾ അലി കുത്തുകൊണ്ട് പിടയുന്നത് കണ്ട് അടുത്തുള്ള കടക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

അലിയുടെ പോക്കറ്റിലുണ്ടായിരുന്ന പണമോ മറ്റ് സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. അതിനാൽ തന്നെ മോഷണ ശ്രമമല്ലെന്നാണ് പ്രഥമിക നിഗമനം.

stabbed to death

NO COMMENTS

LEAVE A REPLY