35റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടണമെന്ന് അമേരിക്ക

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപെട്ടതിന് 35റഷ്യന്‍  നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു

ഈ നടപടിയ്ക്ക് പ്രസിഡന്റ് ബരാക് ഒബാമ അനുമതി നല്‍കി. വാഷിംഗ്ടണിലുള്ള റഷ്യന്‍ എംബസി, സാന്‍ഫ്രാന്‍സ്കോയിലുള്ള കോണ്‍സുലേറ്റ് എന്നിവടങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കാണ് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 72മണിക്കൂറിനകം രാജ്യം വിടണം.
ഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ന്യൂയോര്‍ക്കിലേയും മെരിലാന്‍ഡിലേയും സ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
. അമേരിക്കന്‍ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും റഷ്യ- അമേരിക്ക ബന്ധം തകര്‍ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു.

NO COMMENTS

LEAVE A REPLY