മോഡിയുടെ പ്രഖ്യാപനം പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്

maternity benefit modi mocks rahul gandhi

ഗർഭിണികൾക്ക് 6000 രൂപ ധനസഹായം നൽകുമെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനങ്ങൾ യു പി എ മന്ത്രിസഭയുടെ അവസാന വർഷത്തിൽ പ്രഖ്യാപിക്കപ്പെട്ടത്. 2013 ലെ ഫുഡ് സെക്യൂരിറ്റി ആക്ടിൽ പ്രഖ്യാപിച്ചിട്ടുള്ള 6000 രൂപ ധനസഹായം തന്നെയാണ് കഴിഞ്ഞ ദിവസം വീണ്ടും മോഡി പ്രഖ്യാപിച്ചിരിക്കുന്നത്.

2013 ൽ പുറത്തിറങ്ങിയ ഫുഡ് സെക്യൂരിറ്റി ആക്ടിലാണ് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മയ്ക്കും പ്രസവത്തിന് ശേഷം ആറ് മാസം വരെയും 6000 രൂപ തവണകളായ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അംഗൻവാടികളിൽനിന്ന് സൗജന്യ ഭക്ഷണവും നിയമം വാഗ്ദാനം ചെയ്യുന്നുണ്ട്.

maternityഎന്നാൽ കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി തന്റെ പുതിയ പദ്ധതിയായാണ് ഗർഭിണികൾക്ക് 6000 രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നത്. ഇത് നിലവിലുള്ള പദ്ധതിയുടെ തന്നെ പുനർ പ്രഖ്യാപനം മാത്രമാണെന്നും പുതിയ ഒരു പദ്ധതിയല്ലെന്നും നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് 2013 വ്യക്തമാക്കുന്നത്.

maternity benefit

 

 

 

NO COMMENTS

LEAVE A REPLY