പുതുവർഷ ആഘോഷങ്ങളിൽ സംഘർഷം; വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു

stabbed to death

പുതുവർഷ ആഘോഷങ്ങളിൽ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. പാല്കകാട് നെന്മാറ കൊട്ടേക്കാട് സ്വദേശി സുഡിത്ത് (19) ആണ് മരിച്ചത്. എലവഞ്ചേരിയിൽ നടന്ന ആഘോഷത്തിനിടെ ഇന്ന് പുലർച്ചെയായിരുന്നു അപകടം.

പുതുവർഷാഘോഷത്തിനിടയിൽ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സുജിത്തിന്റെ സുഹൃത്ത് അഖിലിന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY