മൂസക്കായിയുടെ ആ സ്വപ്‌നം പൂവണിയുമോ ??

vinod kovoor about dreams and aspirations

– ബിന്ദിയ മുഹമ്മദ്

മീൻകാരൻ മൂസക്കായി എന്ന് പറഞ്ഞാലെ വിനോദ് കോവൂരിനെ മലയാളികൾ അറിയൂ. എം80 മൂസയിൽ വിനോദ് കോവൂർ അവതരിപ്പിച്ച ‘മൂസക്കായി‘ അത്രമേൽ ജനമനസ്സുകളിൽ പതിഞ്ഞിരിക്കുന്നു. 2016 തനിക്ക് വളരെ നല്ല വർഷമായിരുന്നു എന്ന് വിനോദ് പറയുന്നു. എന്നാൽ പുതുവർഷത്തിൽ വിനോദിന് നിറവേറ്റാൻ നിരവധി ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്….

നിരവധി അവസരങ്ങൾ തേടിയെത്തുമ്പോഴും, അംഗീകാരങ്ങൾ വന്ന് നിറയുമ്പോഴും ഒരു കൊച്ചു ദുഖം വിനോദിന്റെ ഉള്ളിലുണ്ട്. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും ഒരു കുഞ്ഞെന്ന മോഹം ഇപ്പോഴും സ്വപിനമായി നിൽക്കുന്നു. ഈ വർഷം ആ അനുഗ്രഹം തങ്ങളുടെ ജീവിതത്തിലുണ്ടാകുമെന്ന പ്രതീകഷയിലും പ്രാർത്ഥനയിലുമാണ് താരം.

അടുത്തത് സിനിമയാണ് . സിനിമയിൽ അധികം നല്ല അവസരങ്ങൾ തനിക്ക് ലഭിച്ചിട്ടില്ലെന്നും, സിനിമയ്ക്കായി കൂടുതൽ പ്രയത്‌നിക്കുക എന്നതാണ് 2017 ൽ താൻ ചെയ്യാൻ ഉദ്ദേശിക്കുന്നതും വിനോദ് പറയുന്നു. മാത്രമല്ല കൊച്ചി കലാഭവൻ പോലെ കോഴിക്കോട് എല്ലാ കലാരൂപങ്ങളും പഠിപ്പിക്കുന്ന ഒരു സ്ഥാപനം തുടങ്ങണമെന്നും അദ്ദേഹത്തിന്റെ വർഷങ്ങൾ പഴക്കമുള്ള മോഹമാണ്. 2017 ൽ അതിന്റെ ആദ്യ പകുതിയെങ്കിലും തീർക്കണം എന്നും അദ്ദേഹം പറയുന്നു. ഒരു അമേരിക്കൻ ട്രിപ്പ് എന്നതും വിനോദിന്റെ സ്വപ്‌നങ്ങളുടെ പട്ടികയിൽ ഉണ്ട്.

ഈ സ്വപ്‌നങ്ങളെല്ലാം 2017 പൂവണിയും എന്ന് തന്നെയാണ് വിനോദ് പ്രതീക്ഷിക്കുന്നത്.

vinod kovoor about dreams and aspirations

NO COMMENTS

LEAVE A REPLY