സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ; ഭീകരൻ കൊല്ലപ്പെട്ടു

terrorist attack

ജമ്മുകാശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. ജമ്മുകാശ്മീരിലെ ബാരമുള്ള ജില്ലയിൽ ഹരിതാർ തർസൂ മേഖലയിലാണ് സംഭവം.

ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഒളിഞ്ഞിരുന്ന ഭീകരർ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.

മൂന്ന് ഭീകരർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. രണ്ടുപേർക്കായി പോലീസും സുരക്ഷാ സേനയും സംയുക്തമായി തെരച്ചിൽ തുടരുകയാണ്.

NO COMMENTS

LEAVE A REPLY