റവന്യൂജില്ലാ സ്ക്കൂള്‍ കലോത്സവം ഇന്നാരംഭിക്കും

റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവത്തിന് കുന്നകുളത്ത് ഇന്ന് തുടക്കമാകും. പതിനഞ്ച് വേദികളിലായി പ്രതിഭകള്‍ മാറ്റുരയ്ക്കാന്‍ എത്തും. മേള മന്ത്രി എസി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ജവഹര്‍ സ്ക്വകറില്‍ നിന്ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.
ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. ഗാനരചയിതാക്കളായ റഫീക്ക് അഹമ്മദ്, ബി.കെ ഹരിനാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY