സുപ്രീം കോടതി സുരക്ഷാ ഉദ്യോഗസ്ഥൻ ഡ്യൂട്ടിയ്ക്കിടെ ആത്മഹത്യ ചെയ്തു

suicide

സുപ്രീം കോടതിയിലെ സുരക്ഷാ വിഭാഗത്തിലെ ഹെഡ്‌ കോൺസ്റ്റബിൾ ഡ്യൂട്ടിയ്ക്കിടെ ആത്മഹത്യ ചെയ്തു. സർവ്വീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഭാഗ്പത് സ്വദേശി ചന്ദ്പാൽ (45) ആണ് മരിച്ചത്.

ഇന്നലെ രാവിലെ എട്ടരയോടെയാണ് ചന്ദ്പാൽ ആത്മഹത്യ ചെയ്തത്. ദിവസങ്ങളായി ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. സ്വത്ത് തർക്കമാണ് മരണകാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

NO COMMENTS

LEAVE A REPLY