കാസര്‍കോട്ട് വാഹനാപകടം. നാല് മരണം

accident

കാസര്‍കോട് മംഗല്‍പാടി ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ നാല് മരണം. പുലര്‍ച്ചെ നാലുമണിയോടെയാണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാര്‍ യാത്രികരാണ് മരിച്ചത്.

ഡോ. രാമനാരായണൻ(52), ഭാര്യ വത്​സല(45), മകൻ രഞ്​ജിത്​(20), രഞ്ജിത്തിന്റെ സുഹൃത്ത് നിതിൻ(20) എന്നിവരാണ്​ മരിച്ചത്​.തൃശ്ശൂര്‍ ചേലക്കര സ്വദേശികളാണ് ഇവര്‍.

കർണാടക എ.സി.എൻ റാവു ആയുർവേദ കോളജ് വിദ്യാർഥികളായ രഞ്ജിത്ത്, നിതിൻ എന്നിവരെ ക്രിസ്മസ് അവധിക്കു ശേഷം കോളജിലേക്കു തിരിച്ച് കൊണ്ട് പോകുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്.

Accident, kasaragod, four killed

NO COMMENTS

LEAVE A REPLY