കൈരളി ചാനലിലെ സെല്‍ഫി എന്ന പരിപാടിയില്‍ നിന്ന് ഭാഗ്യലക്ഷ്മി പിന്മാറി

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി കൈരളി ചാനലില്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന സെല്‍ഫി എന്ന പരിപാടിയില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ട് പിന്മാറുകയാണെന്നാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്. ചില കാരണങ്ങള്‍ വിശദീകരിക്കാനാവില്ലെന്നും ഇതില്‍ വിഷമം ഉണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്ന വേദിയായിരുന്നു സെല്‍ഫി. ഈ പരിപാടി അവതരിപ്പിച്ച് തുടങ്ങിയതോടെ ക്യാമറയ്ക്ക് പിന്നിലും നിരവധി പ്രശ്നങ്ങള്‍ ഭാഗ്യലക്ഷ്മിയ്ക്ക് മുന്നില്‍ പരിഹാരം തേടി  എത്തിയിരുന്നു.

ഫെയ്സ് ബുക്കിലൂടെയാണ് ഈ പരിപാടിയില്‍ താനിനി ഉണ്ടാകില്ലെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചത്.
ഭാഗ്യലക്ഷ്മിയുടെ താത്പര്യ പ്രകാരമാണ് ഈ പരിപാടി കൈരളി ചാനലില്‍ തുടങ്ങുന്നത് തന്നെ. ടോക് ഷോ, വരുമാനം എന്നതിലേക്കാളുപരി ഈ പരിപാടി സാമൂഹ്യപ്രതിബന്ധതയുടെ ഭാഗമായിരുന്നു എന്നും ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. പ്രോഗ്രാം പ്രൊഡ്യൂസര്‍ക്ക് അടക്കം നന്ദി പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

bhagyalakshmi, Selfie, kairali channel

NO COMMENTS

LEAVE A REPLY