എം എ റഹ്മാന് ഓടക്കുഴൽ അവാർഡ്

Odakkuzhal award

ഗുരുവായൂരപ്പൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ഓടക്കുഴൽ അവാർഡ് കഥാകൃത്ത് എം എ റഹ്മാന്. ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന കൃതിയ്ക്കാണ് അവാർഡ്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ 39ആം ചരമ വാർഷിക ദിനമായ ഫെബ്രുവരി 2നാണ് പുരസ്‌കാരം നൽകുക. വൈകീട്ട് നാലിന് എറണാകുളം സാഹിത്യ പരിഷത്ത് ഹാളിലെ മഹാകവി ജി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് അധ്യക്ഷ ഡോ. എം ലീലാവതി പുരസ്‌കാരം സമ്മാനിക്കും.

Odakkuzhal award

NO COMMENTS

LEAVE A REPLY