ചപ്പാത്തി, ബിരിയാണി, ഇനി ജയിൽ ബ്രഡും

Viyyur central jail

ജയിൽ ചപ്പാത്തിയ്ക്കും ബിരിയാണിയ്ക്കും പിന്നാലെ ജയിലിൽനിന്ന് ബ്രഡും എത്തി. ജയിലിൽനിന്ന് ഇറങ്ങുന്ന ആഹാരങ്ങൾക്ക് പ്രിയമേറിയതോടെയാണ് ജയിൽ ബ്രഡ് ഇറക്കിയിരിക്കുന്നത്.

വിയ്യൂർ സെൻട്രൽ ജയിൽ അധികൃതരാണ് സംസ്ഥാനത്ത് ആദ്യമായി ഫ്രീഡം ബ്രഡ് എന്ന പേരിൽ ജയിൽ ബ്രഡ് പുറത്തിറക്കിയിരിക്കുന്നത്. 200 പാക്കറ്റ് ബ്രഡാണ് തുടക്കത്തിൽ ഒരു ദിവസം ഉത്പാദിപ്പിക്കുക. ജയിൽ ഡിജിപി അനിൽകാന്ത് ബ്രഡ് ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

NO COMMENTS

LEAVE A REPLY