Advertisement

ശവക്കല്ലറകളിൽ താമസിക്കുന്ന വിചിത്ര മനുഷ്യർ

January 8, 2017
Google News 1 minute Read
people who live in cemetery Iran

ശവകല്ലറകളിൽ അന്തിയുറങ്ങുന്ന മനുഷ്യർ ഉണ്ടാവുമോ ? മരണത്തിന് ശേഷമാണ് സാധാരണ ജനങ്ങൾ ശവകല്ലറകളിൽ നിത്യനിദ്രയിലാവുക. എന്നാൽ ഇറാനിലെ ടെഹ്‌റാനിലെ ഒരു കൂട്ടം ജനങ്ങൾ ജീവിച്ചിരുക്കുമ്പോൾ തന്നെ ശവക്കല്ലറകളിൽ അഭയംപ്രാപിക്കാറുണ്ട്.

ടെഹ്‌റാനിൽ ശൈത്യകാലത്തെ കൊടും തണുപ്പിനെ അതിജീവിക്കാൻ വീടില്ലാത്തവരാണ് ശവക്കല്ലറകളിൽ കഴിയുന്നത്. ഭവനരഹിതരായ 50ഓളം പേരാണ് ഇത്തരത്തിൽ ശവക്കല്ലറകൾ തുറന്നു രാത്രികാലങ്ങളിൽ അന്തിയുറങ്ങുന്നത്.

people who live in cemetery Iran

തണുപ്പ് കാലങ്ങളെ അതിജീവിക്കാൻ ഇവർക്ക് ഇതല്ലാതെ വേറെ മാർഗമില്ല.എന്നാൽ ഭവനരഹിതരായ ഇവർക്ക് ഒരല്പം സമാധാനത്തോടെ അന്തിയുറങ്ങാൻ ആശ്രയം ഈ ശവകല്ലറകൾ മാത്രമേ ഉള്ളൂ.സ്ത്രീകളും കുട്ടികളും അടക്കം 50 പേരാണ് വൃത്തിഹീനമായ അവസ്ഥയിൽ ഇങ്ങനെ ശവക്കല്ലറയിൽ കഴിയുന്നത്. കല്ലറകളിൽ ഉറങ്ങിയിരുന്നവരിൽ ചിലർ പത്ത് വർഷമായി ഈ രീതി തുടർന്നു വരുകയാണെന്നാണ് റിപ്പോർട്ട്.സയ്യിദ് ഗൊലാം ഹൊസൈനി എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളിലൂടെയാണ് ഭവനരഹിതരുടെ ദുരിതപൂർണമായ അവസ്ഥ പുറം ലോകം അറിഞ്ഞത്.

people who live in cemetery Iran

അതേസമയം, വീടില്ലാതെ സ്മശാനത്തിൽ കഴിയുന്നവരെല്ലാം, മയക്കുമരുന്നിന് അടിമകളാണെന്നാണ് സർക്കാരിന്റെ വാദം. ഇറാനിയൻ സർക്കാരിന്റെ ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ, തലസ്ഥാന നഗരിയായ ടെഹ്‌റാനിൽ മാത്രമായി, 5000 സ്ത്രീകൾ ഉൾപ്പെടെ 15000 വീടില്ലാത്ത ആളുകൾ താമസിക്കുന്നുണ്ട്. എന്നാൽ, യഥാർത്ഥ സംഖ്യ ഇതിന്റെ ഇരട്ടിയാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്.

people who live in cemetery Iran

people who live in cemetery Iran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here