ആ അപകടം എങ്ങനെയുണ്ടായി? ശരത് തന്നെ പറയുന്നു

കഴിഞ്ഞ ദിവസമാണ് വാഗമണിലെ ഒരു ഷൂട്ടിംഗിനിടെ സംഗീക സംവിധായകന്‍ ശരതിന് അപകടം ഉണ്ടായത്. ഒരു പാട്ട് ചിത്രീകരിക്കുന്നതിനിടെ ഹെലി കാം നിയന്ത്രണം വിട്ട് ശരത്തിന്റെ മുകളില്‍ പതിക്കുകയായിരുന്നു. ആ അപകടം എങ്ങനെയുണ്ടായെന്ന് വിശദീകരിച്ച് ശരത് തന്നെ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വന്നു. ഫെയ്സ് ബുക്കിലൂടെയാണ് ശരത് ഈ വീഡിയോ പങ്കു് വച്ചിരിക്കുന്നത്.

ശരത്തിന്റെ തോളിനും കൈകള്‍ക്കുമാണ് അപകടം പറ്റിയത്. കൈകൊണ്ട് തടഞ്ഞത് കൊണ്ടാണ് മുഖത്ത് മുറിവേല്‍ക്കാതെ ഇരുന്നതെന്ന് ശരത് പറയുന്നു. സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന കാരണമാണ് അപകടം ഒന്നും ഉണ്ടാവാഞ്ഞത്. തന്നെ സ്നേഹിക്കാത്തവര്‍ക്ക് സന്തോഷിക്കാന്‍ ദൈവം ഒരു അവസരം കൊടുത്തതായിരിക്കും ഈ അപകടം എന്നും ശരത് പറയുന്നു. സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിലാണ് അപകടത്തെ കുറിച്ച് വിശദീകരിച്ച് ശരത് എത്തിയത്.

NO COMMENTS

LEAVE A REPLY