ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക ചാർജ് ഈടാക്കില്ല

petrol pump

പമ്പുകളിൽനിന്ന് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക തുക ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ. ന്യൂ ഡൽഹിയിൽ ചേർന്ന യോഗത്തിന് ശേഷം പെട്രോളിയം സഹമന്ത്രി ധർമേന്ദ്ര പ്രധാനാണ് അധിക തുക ഈടാക്കില്ലെന്ന് അറിയിച്ചത്.

ഡിജിറ്റൽ ഇടപാടുകൾ വഴി ഉപഭോക്തക്കൾക്കും പമ്പ് ഉടമകൾക്കും അധിക ബാധ്യത ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. കാർഡുകൾ ഉപയോഗിക്കുന്നത് നിർത്തിവെക്കുമെന്ന് പമ്പ് ഉടമകൾ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നടപടി.

NO COMMENTS

LEAVE A REPLY