കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു

കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ താഴ്​ചയിലേക്ക്​ മറിഞ്ഞു. അപകടത്തില്‍ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 11 മണിക്ക്​ കുറ്റിപ്പുറം റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപമാണ് അപകടം ഉണ്ടായത്. മംഗലാപുരത്ത്​ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.
ഇന്ധന ചോർച്ചയില്ലെന്ന്​ അധികൃതര്‍ അറിയിച്ചിട്ടുണ്ട്​. മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക്​ മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

tanker lorry, accident,tanker lorry accident, malappuram ,

NO COMMENTS

LEAVE A REPLY