സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് വിദ്യയുടെ ‘പള്ളിവാള്’

vidya iyer pallivaalu be free

മാഷപ്പ് സ്റ്റാർ വിദ്യ അയ്യരുടെ പുതിയ പാട്ടെത്തി. പള്ളിവാള് എന്ന മലയാളം നാടൻ പാട്ടും ഇംഗ്ലീഷ് പാട്ടും സംയോജിപ്പിച്ചാണ് വിദ്യ തന്റെ പുത്തൻ മാഷപ്പ് ഒരുക്കിയിരിക്കുന്നത്. പാട്ടിൽ വിദ്യയുടെ സഹോദരി വന്ദനയും എത്തുന്നുണ്ട്.

ചെന്നൈ സ്വദേശിയും അമേരിക്കൻ ഗായികയുമായ വിദ്യ പാശ്ചാത്യ , ഇന്ത്യൻ സംഗീതവും സംയോജിപ്പിച്ച് പുതിയൊരു സംഗീത ശ്രേണിക്കാണ് രൂപം കൊടുത്തത്. അവതരണത്തിലെയും ഫ്യൂഷനിലെയും വ്യത്യസ്തത കൊണ്ട് ജനങ്ങൾ ഇരുകൊയ്യു നീട്ടി സ്വീകരിച്ചു.

തമിഴ്, മലയാളം, തെലുങ്ക്‌സ ഹിന്ദി, ഇംഗ്ലീഷ്, ഭോജ്പൂരി, ഫ്രഞ്ച് എന്നീ ഭാഷകളിൽ പാടുന്ന വിദ്യയുടെ ‘ക്ലോസർ + കബീറ’, ‘ലീൻ ഓൺ’ എന്നിവയാണ് പ്രശസ്ഥ മാഷപ്പുകൾ.

അയ്യർ സഹോദരിമാരുടെ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Subscribe to watch more

vidya iyer pallivaalu be free

NO COMMENTS

LEAVE A REPLY