മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനില്ലെന്ന് കെജ്രിവാൾ

kejriwal

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ആഭ്യൂഹങ്ങൾ തള്ളി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബിൽനിന്നുള്ള ആളായിരിക്കുമെന്നും താൻ ഡൽഹി മുഖ്യമന്ത്രിയാണെന്നും കെജ്രിവാൾ പ്രതികരിച്ചു.

കെജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് കരുതി വോട്ട് ചെയ്യണമെന്ന് പ്രചാരണങ്ങൾക്കിടെ ഡൽഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പറഞ്ഞ വാചകമാണ് തെറ്റിദ്ദാരണകൾക്ക് ഇടയാക്കിയത്. ഇതോടെയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കജ്രിവാൾ മത്സരിക്കുമെന്ന് വാർത്തകൾ പ്രചരിച്ചത്.

NO COMMENTS

LEAVE A REPLY