മോഡിയ്‌ക്കെതിരായ കേസ് പരിഗണിക്കുന്നതിൽനിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി

modi

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരായ സഹാറ ബിർള കേസ് പരിഗണിക്കുന്നതിൽനിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി. പ്രധാനമന്ത്രിയ്‌ക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജി അരുൺ മിശ്ര, അമിതാവാ റോയ് എന്നിവരടങ്ങുന്ന
സുപ്രീം കോടതിയുടെ ബഞ്ച് ഇന്ന് തന്നെ കേസ് പരിഗണിയ്ക്കും.

വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാ നാകില്ലെന്ന് നേരത്തേ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013ലും 14ലും ബിർളാ, സഹാറ ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ മോഡി കോഴ കൈപ്പറ്റിയതിന്റെ രേഖകൾ കണ്ടെത്തിയെന്നാണ് ആരോപണം.

സഹാറ ഗ്രൂപ്പിൽനിന്ന് 40 കോടിയും ആദിത്യ ബിർള ഗ്രൂപ്പിൽനിന്ന് 25 കോടി രൂപയും കൈക്കൂലി വാങ്ങി എന്നാണ് ലഭിച്ച രേഖകൾ. ഈ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് പൊതു താൽപര്യ ഹർജി നൽകിയത്.

NO COMMENTS

LEAVE A REPLY