Advertisement

കോർപ്പറേറ്റുകൾക്ക് വിടുവേല ചെയ്യുന്ന മോഡി മാപ്പ് പറയണം: വിഎസ്

January 11, 2017
Google News 0 minutes Read
v s achuthananthan

കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും കള്ളപ്പണക്കാർക്കും വേണ്ടി വിടുവേല ചെയ്യുന്ന നരേന്ദ്ര മോഡി മാപ്പ് പറണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. റിസർവ്വ് ബാങ്കിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട എല്ലാ തലതിരിഞ്ഞ നടപടികളും പിൻവലിച്ച് കേന്ദ്ര സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് വി എസ് തന്റെ പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും കള്ളപ്പണക്കാർക്കും വേണ്ടി വിടുവേല ചെയ്യുകയായിരുന്നു മോഡി എന്നാണ് റിസർവ്വ് ബാങ്ക് പാർലമെന്ററി കമ്മിറ്റിയ്ക്ക് നൽകിയ സബ്മിഷൻ പറയുന്നത്. റിസ്സർവ്വ് ബാങ്കിനെ നോക്കുകുത്തിയാക്കി നിർത്തി നരേന്ദ്ര മോഡിയും ധനകാര്യമന്ത്രിയുമടങ്ങുന്ന ഒരു കോക്കസാണ് ഇന്ത്യയുടെ ധനകാര്യ വിചാരം നടത്തുന്നത് എന്ന ഭീതിദമായ അവസ്ഥയാണ് എന്നും വി എസ് പറഞ്ഞു.

അദാനിമാർക്കും അംബാനിമാർക്കും കുറെ കള്ളപ്പണക്കാർക്കും വേണ്ടി ഇന്ത്യയിലെ സാധാരണക്കാരെ പിഴിഞ്ഞൂറ്റുകയാണ് മോഡി എന്നും വി എസ് ആരോപിച്ചു. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here