പോൾ ആന്റണി വ്യവസായ സെക്രട്ടറിയായി തുടരും

paul antony

ബന്ധുനിയമന കേസിൽ മൂന്നാം പ്രതിയായ പോൾ ആന്റണി തന്നെ വ്യവസായ സെക്രട്ടറിയായി തുടരുമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീൻ.

പ്രതിയായി എഫ് ഐ ആർ റജിസ്റ്റർ ചെയ്തതിനെ തുടർന്ന് വ്യവസായ സെക്രട്ടറിയായി തുടരുന്നതിൽ ധാർമ്മികതയില്ലെന്ന് ചൂണ്ടിക്കാട്ടി പോൾ ആന്റണി ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നൽകിയ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പോൾ ആന്റണിയുടെ പ്രവർത്തനത്തിൽ പൂർണ്ണ തൃപ്തനാണെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്നത് അന്വേഷണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പോൾ ആന്റണിയുടെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY