വിദ്യയില്ലെങ്കിലും ആമി വരും- കമല്‍

kamal and vidya

വിദ്യ ബാലന്‍ പിന്മാറിയെങ്കിലും പ്രൊജക്റ്റുമായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ കമല്‍. ആമിയെ ആര് അവതരിപ്പിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും കമല്‍ പറഞ്ഞു. ചിത്രീകരണം തുടങ്ങാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് വിദ്യ പ്രൊജക്റ്റില്‍ നിന്ന് പിന്മാറിയത്.
സ്ക്രിപ്റ്റ് വായിച്ച് നല്ല അഭിപ്രായമാണ് വിദ്യ പറഞ്ഞത്. ഫോട്ടോഷൂട്ടും, കോസ്റ്റൂം ഡിസൈനിങും പൂര്‍ത്തിയാക്കി. എന്നാല്‍ വിദ്യയുടെ വക്താവ് അറിയിച്ചത് സ്ക്രിപ്റ്റില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു എന്നാണ്. അത് സത്യമല്ല. മാന്യതയില്ലാത്തതും അധാര്‍മ്മികവുമായ പ്രവൃത്തിയാണിതെന്നും കമല്‍ പറഞ്ഞു.

ami, vidyabalan, kamal, malaualam, film

NO COMMENTS

LEAVE A REPLY