ഇന്ത്യക്കുള്ള എണ്ണവിഹിതം സൗദി അറേബ്യ വെട്ടിക്കുറച്ചു

oil

സൗദി അറേബ്യ  ഇന്ത്യക്കുള്ള വിഹിതം വെട്ടിക്കുറച്ചു.ഒപെക് രാജ്യങ്ങള്‍ക്കിടയിലെ ധാരണയനുസരിച്ച് എണ്ണ ഉല്‍പാദനം കുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതിന് പശ്ചാത്തലത്തിലാണ് എണ്ണ വിഹിതം കുറച്ചത്.  ഫെബ്രുവരി മാസത്തെ വിഹിതമാണ് സൗദി അരാംകോ കുറക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡ് എന്നീ ശുദ്ധീകരണ ശാലകള്‍ക്കുള്ള പ്രതിമാസ ക്വോട്ടയിലാകും കുറവു വരുത്തുകയെന്നാണ് സൂചന. എത്ര ശതമാനമാണ് കുറവെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. ഹെവി ക്രൂഡ് ഇനം എണ്ണയാണ് ഈ സ്ഥാപനങ്ങള്‍ക്ക് അരാംകോ നല്‍കുന്നത്.

oil, Saudi Arabia, india

NO COMMENTS

LEAVE A REPLY