തിരുവനന്തപുരത്ത് സഹായമെത്രാൻ

Syro malabar sabha

സീറോ മലബാർ സഭയിലെ ചങ്ങനാശേരി അതിരൂപത സഹായമെത്രാനെ നിയോഗിക്കുമെന്ന് സൂചന. അതിരൂപതയിലെ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. തോമസ് തറയിലിന്റെ പേരാണ് അന്തിമ പരിഗണനയിൽ. വത്തിക്കാനിലും സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടും ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

തിരുവനന്തപുരം, അമ്പൂരി, കൊല്ലം ജില്ലകളിലെ ചുമതലയുള്ള പുതിയ സഹായമെ ത്രാൻ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കും. നിലവിൽ സീറോ മലബാർ സഭയ്ക്ക് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ രൂപതയില്ല. ചങ്ങനാശ്ശേരി യുടെ കീഴിലാണ് ഈ പ്രദേശങ്ങളിലെ സീറോ മലബാർ വിശ്വാസികൾ പ്രവർത്തിക്കുന്നത്.

NO COMMENTS

LEAVE A REPLY