തമിഴ്‌നാട് രാഷ്ട്രീയത്തെ കുറിച്ച് പറയാൻ രജനികാന്ത് യോഗ്യനല്ല: ശരത്കുമാർ

sarathkumar against rajanikanth

തമിഴ്‌നാട്ടിൽ നിലവിലുള്ള രാഷ്ട്രീയം ആസാധരണമെന്ന് രജനികാന്തിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി ശരത്കുമാർ രംഗത്ത്.

തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തെ കുറിച്ച് പറയാൻ രജനി യോഗ്യനല്ലെന്നും എന്ത് അസാധാരണമായ സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്ന് രജനി വ്യക്തമാക്കണമെന്നും ശരത്കുമാർ പറഞ്ഞു. രജനി രാഷ്ട്രീയത്തിൽ ഇറങ്ങാൻ പാടില്ലെന്നും, ഇറങ്ങിയാൽ താനായിരിക്കും അതിനെ ആദ്യം എതിർക്കുക എന്നും ശരത്കുമാർ പറഞ്ഞു.

തുഗ്ലക് മാസികയുടെ മുൻ പത്രാധിപർ ചോ രാമസ്വാമിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് തമിഴ്‌നാട്ടിൽ നിലവിലുള്ള രാഷ്ട്രീയം അസാധാരണമായ രീതിയിലാണെന്ന് രജനി പറഞ്ഞത്. പസ്താവന വിവാദമായതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണ് ഇതെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

sarathkumar against rajanikanth

NO COMMENTS

LEAVE A REPLY