ഷീന ബോറ വധക്കേസ്; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

Sheena bora

ഷീന ബോറ വധക്കേസിൽ പ്രതികളായ ഇന്ദ്രാണി മുഖർജി, ഭർത്താവ് പീറ്റർ മുഖർജി എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. മുബൈലെ പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി.

കൊലകുറ്റം ചുമത്തിയത് കൂടാതെ ഗൂഡാലോചനാകുറ്റവും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് വിചാരണ ആരംഭിക്കുക. ഇന്ദ്രാണിമുഖർജിയുടെ മുൻ ഭർത്താവ് രാജീവ് ഖന്നയും കേസിൽ പ്രതിയാണ്.

NO COMMENTS

LEAVE A REPLY