Advertisement

എസ്എം വിജയാനന്ദിന് എതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

January 19, 2017
Google News 1 minute Read
S-M-Vijayanand

ട്രാൻസ്​പോർട്ട്​ കമ്മീഷണറായിരുന്ന ശ്രീലേഖ​ക്കെതിരായി വന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്​ പൂഴ്​ത്തി എന്ന്​ ആരോപിച്ച്​ വിജിലൻസ്​ കോടതിയിൽ സമർപ്പിച്ച ഹര്‍ജിയിൽ കോടതി ഇന്ന്​ വിധി പറയും. കഴിഞ്ഞ ദിവസം വിജിലൻസിന്റെയും ചീഫ് സെക്രട്ടറിയുടെയും വാദം കോടതി കേട്ടിരുന്നു. സംഭവത്തിൽ കേസെടുക്കുന്ന കാര്യത്തിലാണ്​ ഇന്ന് വിധി ഉണ്ടാകുക.

ഗതാഗത കമ്മീഷണറായിരിക്കെ ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതിയും നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വന്ന എഡിജിപി ടോമിന്‍ ജെ തച്ചങ്കരി അന്വേഷണം നടത്തുകയും ക്രമക്കേട് കമ്ടെത്തുകയും ചെയ്തിരുന്നു. വിജിലന്‍സിന് ഇത് ശുപാര്‍ശ ചെയ്തതും തച്ചങ്കരിയാണ്. തുടര്‍ന്ന് വകുപ്പ് സെക്രട്ടറിയും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തുടര്‍ന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍കൂടി ഒപ്പിട്ട ശുപാര്‍ശ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് കൈമാറി. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും ഇതിന്‍മേല്‍ നടപടി സ്വീകരിക്കാതെ വിജയാനന്ദ് പൂഴ്ത്തിവയ്ക്കുകയാണെന്നാണ് നടപടി.

harji , sm vijayanand, sreelekha ips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here