ബലാത്സംഗം തടയുന്ന ഇന്നര്‍വെയറുകള്‍ വിപണിയില്‍

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന അടിവസ്ത്രങ്ങള്‍ വിപണിയില്‍. പ്രത്യേക ലോക്ക് ഉള്ള അടിവസ്ത്രങ്ങളാണിവ. അത് ധരിച്ചിരിക്കുന്ന ആള്‍ക്ക് മാത്രമാണ് അതിന്റെ ലോക്ക് എവിടെയെന്ന് അറിയാനാകുക. മറ്റൊരാള്‍ക്ക് അത് അഴിച്ച് മാറ്റാനാകില്ല.

മുറിക്കാന്‍ പറ്റാത്ത തരം ഇലാസ്റ്റിക്കും തുണിയും കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം. സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ ഷോട്ട്സ് വിപണിയിലെത്തിച്ചിരിക്കുന്നത്. വലിച്ച് കീറാന്‍ ശ്രമിച്ചാല്‍ ഇത് സൈറണും പുറപ്പെടുവിക്കും. 130ഡിബി ശബ്ദത്തിലാണ് സൈറണ്‍ പ്രവര്‍ത്തിക്കുക. നൂറ് യൂറോയാണ് ഇതിന്റെ വില.

Subscribe to watch more

Anti-Rape Underwear

NO COMMENTS

LEAVE A REPLY