സന്തോഷ് വധക്കസ് പ്രതികൾക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധം- എം ടി രമേശ്

m t ramesh

അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകനായ സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെപ്രതികൾക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന്  എം ടി രമേശ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി പി ജയരാനും വ്യക്തിപരമായി അറിയുന്നവരാണ് പ്രതികളെന്നും രമേശ് പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രമേശ്.

നിഷ്ഠൂരമായ കൊലപാതകം നടത്തിയതിനു ശേഷവും കൊല്ലപ്പെട്ടയാളെപ്പറ്റി അപവാദം പ്രചരിപ്പിക്കാനാണ് സിപിഎം നേതാക്കൾ ശ്രമിച്ചത്. മരിച്ചയാളെപ്പറ്റി കള്ളപ്രചരണം നടത്തിയതിന് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അക്രമമാണ്.

സ്വന്തം ജീവൻ സംരക്ഷിക്കാൻ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ജനകീയ പ്രതിരോധത്തിന്‍റെ ഭാഗമായി ജനങ്ങൾ തെരുവിലിറങ്ങിയാൽ അവരെ കുറ്റം പറയാനാവില്ല. സിപിഎം അതിക്രമത്തിനെതിരെ രംഗത്തു വരാൻ എല്ലാവർക്കും ബാധ്യതയുണ്ട്. അക്രമ വിരുദ്ധ സമിതി ഫെബ്രുവരി 1 മുതൽ 10 വരെ സംസ്ഥാനത്തെ മുഴുവൻ വീടുകളും സമ്പർക്കം ചെയ്ത് സിപിഎം അക്രമത്തിനെതിരെ ബോധവത്കരണം നടത്തുമെന്നും രമേശ് അറിയിച്ചു.

m t ramesh,

NO COMMENTS

LEAVE A REPLY