ദേശീയഗാനം കേട്ടപ്പോള്‍ എഴുന്നേറ്റ് നിന്നില്ല, മധ്യവയസ്കന് തീയറ്ററില്‍ ക്രൂര മര്‍ദ്ദനം

ദംഗല്‍ സിനിമയ്ക്കിടെ ദേശീയഗാനം കേട്ടപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നാരോപിച്ച് മധ്യവയസ്കന് ക്രൂരമര്‍ദ്ദനം. മുബൈയിലെ ഗോരിഗാവണ്‍ തീയറ്ററിലാണ് സംഭവം. അമല്‍ രാജ് എന്ന 59വയസ്സുകാരനാണ് മര്‍ദ്ദനമേറ്റത്
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്ത് പശ്ചാത്തലമായി കേള്‍ക്കുന്ന ദേശീയഗാനം കേട്ടപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. തൊട്ടടുത്തിരുന്ന ആളാണ് മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY