എറണാകുളം സിവിൽ സ്റ്റേഷനിലെ ഇ-മാലിന്യം ഹൈദരാബാദിലേക്ക്

e waste

എറണാകുളം സിവിൽസ്റ്റേഷൻ പരിസരത്തുള്ള 16 സർക്കാർ ഓഫീസുകളിൽ നിന്ന് ഇതുവരെ സംഭരിച്ച ഇ-മാലിന്യം ഹൈദരാബാദിലേക്ക്. 4.138 ടൺ. ഇ-മാലിന്യവുമായി ഹൈദരാബാദിലേക്ക് പുന:ചംക്രമണത്തിനായി പോകുന്ന വാഹനം ഡോ. ടി.എൻ സീമ കളക്ടറേറ്റിൽ ഫഌഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിൽ നിന്ന് 1.355 ടണും സർവേ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ നിന്ന് 592 കിലോഗ്രാം ഇ-മാലിന്യവുമാണ് ലഭിച്ചത്.

ഇ-മാലിന്യ ശേഖരണം തുടർന്നു കൊണ്ടിരിക്കുകയാണെന്ന് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ സിജു തോമസ് പറഞ്ഞു. കഌൻ കേരള ശേഖരിക്കുന്ന ഇമാലിന്യം ഹൈദരാബാദിലെ എർത്ത് സെൻസ് റിസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡിനാണ് പുന:ചംക്രമണത്തിനായി കൈമാറുന്നത്.

NO COMMENTS

LEAVE A REPLY