ലോ കോളേജ് പ്രശ്നം: വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാര്‍ത്ഥികളെ കാണും

Kerala-Law-Academy

ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്  ഇന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. ആദ്യം വിദ്യാര്‍ഥികളുമായും പിന്നീട് മാനേജ്മെന്റുമായും ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാര്‍ഥി സമരം രണ്ടാഴ്ച പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്.

വൈകുന്നേരം നാല് മണിക്ക് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. വിദ്യാർഥി സമരത്തിന് പിന്തുണയുമായി ബി.ജെ.പി നേതാവ് വി.മുരളീധരന്‍ 48 മണിക്കൂര്‍ ഉപവാസമിരിക്കുന്നുണ്ട്. രാവിലെ 11 മണിക്ക് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വി.മുരളീധരറാവുവാണ്  ഉപവാസസമരം ഉദ്ഘാടനം ചെയ്യുക.

Kerala-Law-Academy, law college, trivandrum

NO COMMENTS

LEAVE A REPLY