കണ്ണൂരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

murder couple killed at idukki police official found dead

കണ്ണൂരിൽ യുവാവിനെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂരിലെ പരിയാരത്ത് വായാടിലാണ് തളിപ്പനമ്പ് ബക്കളം സ്വദേശിയായ ഖാദർ (38)നെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൈകൾ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച നിലയിലായിരുന്നു മൃതദേഹം. ഇത് കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.

മാനസിക രോഗിയും മോഷ്ടാവുമാണ് ഇയാളെന്ന് നാട്ടുകാർ പറഞ്ഞു. റോഡരികിൽ നിർത്തിയിടുന്ന ബസ്സുകൾ തകർക്കുക, ഫയർഫോഴ്‌സിനെ വിളിച്ച വരുത്തി കബളിപ്പിക്കുക എന്നിവ ഇയാൾ സ്ഥിരമായി ചെയ്യാറുണ്ടെന്നും നാട്ടുകാർ.

NO COMMENTS

LEAVE A REPLY