ഏകശിലാത്മകമായ സംസ്കാരത്തില്‍ തളച്ചിടാനുള്ള ശ്രമം പൊതുദേശീയതയ്ക്ക് വെല്ലവിളി-പിണറായി

pinarayi vijayan fb post

വിവിധ ഭാഷകൾ, വിവിധ സംസ്കാരങ്ങൾ, വിവിധ ആചാരങ്ങൾ, വിവിധ മതവിശ്വാസങ്ങൾ എന്നിവ പിന്തുടരുന്ന ജനങ്ങളെ ഏകശിലാത്മകമായ ഒരു സംസ്കാരത്തിൽ തളച്ചിടാനുള്ള ഏതു ശ്രമവും പൊതുദേശീയതയ്ക്ക് വെല്ലുവിളി ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മളെന്നും അവരെന്നും ജനങ്ങളെ തമ്മിൽ വേർതിരിച്ച്, തമ്മിലടിപ്പിക്കുവാൻ ആരെങ്കിലും നടത്തുന്ന നീക്കങ്ങളെ നാം ശ്രദ്ധാപൂർവ്വം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ടെന്നും പിണറായി വിജയയന്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ പരമാധികാര സഭയായ പാർലമെന്റിനെ വിശ്വാസത്തിലെടുക്കാതെയും സംസ്ഥാന നിയമസഭകളുടെ വികാരങ്ങൾ ഉൾക്കൊള്ളാതെയും ജനാധിപത്യ വ്യവസ്ഥയെ മുന്നോട്ടു നയിക്കാനാവില്ല. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായം ഉച്ചത്തിൽ പറയലല്ല, ന്യൂനപക്ഷത്തിൻ്റെ താല്പര്യങ്ങളെക്കൂടി കണക്കിലെടുക്കുകയാണ്. അതിനുള്ള അവസരങ്ങൾ ഉണ്ടാവണം അവ സങ്കുചിത താത്പര്യങ്ങൾക്കതീതമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നമുക്ക് കഴിയുകയും വേണമെന്നും പോസ്റ്റിലുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

NO COMMENTS

LEAVE A REPLY